Thursday, November 21, 2013

ഒരു സായാഹ്നത്തിൻറെ ഓർമ്മയിൽ

     

ആർത്തലയ്ക്കുന്ന  തിരനിൻ
കണ്ണിൽ  നിന്നുയർന്നെന്റെ  നെഞ്ചിൻ കൂടിൽ
ഒരു  മുത്തുപോലുറങ്ങാൻ
കൊതിച്ച  സായാഹ്നം ..
കടൽ പ്രാവുകൾ  കൊക്കുരുമ്മി
പറന്നകലുന്നതും ...
ആദ്യചുംബനത്തിൻ  ലജ്ജയിൽ
സന്ധ്യ നാണത്താൽ  മറയുന്നതും
 കൈകോർത്ത്  ജന്മാന്തരങ്ങലിലേക്ക്
ഒന്നായ് നടന്നു നീങ്ങാൻ കൊതിച്ചതുമെല്ലാം
നിനക്കായ്‌ കൊതിക്കുന്ന യാമങ്ങളിൽ
ഓർക്കാതെ  വയ്യെന്റെ 
ശുദ്ധാത്മാവേ  .....
സൗഹൃദത്തിൻറെ  വിരൽത്തുമ്പ്
നൽകിയെന്നെ  വിസ്മയ്പ്പിക്കുന്ന
നിൻ കയ്യിൽ തൂങ്ങി
പാല്ക്കുഞ്ഞിനെപോലെ തുള്ളിചാടി
നടക്കാനെൻ ഉള്ളം കൊതിക്കുന്നു
കടൽ കാറ്റിൽ  കുളിർക്കുന്ന
സായന്തനത്തിൽ  സൌഹൃദത്തിൻ
വർണകുടകീഴിൽ  ഒന്നായ്
ചേരാൻ ഈ  ജന്മം മുഴുവൻ
എനിക്കായ്  പകർന്നുതരുമോ .....





Thursday, June 20, 2013

മരണമെത്തുന്ന നേരം

               


ഒരു  ജന്മം മുഴുവൻ വേനൽ മഴയായ് 
നിന്നിലേക്ക്‌ ആർത്തലച്ചു പെയ്തിറങ്ങിയപ്പോൾ 
ആ കുളിരറിയാൻ ഹൃദയത്തിൻ  
ആർദ്രമാം  സംഗീതമറിയാൻ 
നീയുണർന്നില്ല ,  ഉറക്കം നടിച്ചു 
മരണത്തിൻ തണുപ്പുമായ് 
ഞാൻ പെയ്തുതോർന്നപ്പോൾ 
സ്വന്തമാക്കാനാവാത്ത ഗസൽ ഈണവും 
ചുടു  നിശ്വാസങ്ങളും അറിയുവാൻ 
നീ ഓർമ്മകളിലേക്ക്  കാതോർക്കുന്ന ദിനങ്ങൾ 
 അന്നെൻറെ രാവുകളിലെ  
ദുസ്വപ്നങ്ങളാ യിരുന്നു 
മരണത്തിൻറെ  പ്രളയ നീരാളി കരങ്ങളിൽ 
വീണു പിടയുമ്പോഴും 
എന്നെ അലട്ടിയത്  നിന്നെ  വലിഞ്ഞു 
മുറുകാൻ പോകുന്ന ഏകാന്തതകളാണ് 
മരണം മഴയായ് എന്നിൽ  പെയ്തിറങ്ങും  വരെ 
നീയെന്നെ ആയിരം തവണ തള്ളിപ്പറയും 
മരണ  നീലിമയെൻറെ അവസാന തുള്ളി 
രക്തത്തിലേക്ക് പടരുംവരെ നീയെന്നെ 
    അവിശ്വസിക്കും .
ഒരു പിടിമണ്ണ്‍  എൻറെ ജഡത്തിൽ 
വാരിവിതറു മ്പോൾ   നീ   വിതുമ്പും .




  

Tuesday, May 28, 2013

കടൽ






നിന്റെ  ഉദയവും  അസ്തമയവും 
എൻറെ  മറവിൽ  നിന്നായിരുന്നു 
മോഹതിന്റെയും സങ്കടത്തിന്റെയും 
മുത്തുകൾ  ഉള്ള  എൻറെ 
അഗാധതയിലേക്ക്  നീയൊരിക്കലും 
ചുഴിഞ്ഞുനോക്കിയില്ല ,
എന്നിൽ ഉരുതിരിഞ്ഞ 
മുത്തുച്ചിപ്പികൾ ഒന്നിലും 
നിന്റെ വെളിച്ചം  വീശിയില്ല 
എന്നിൽ നുരഞ്ഞു പതയുന്ന 
അലകൾക്ക് ഒരു ജന്മന്താരത്തിന്റെ 
 ആഴമുണ്ടെന്നും നീയറിഞ്ഞില്ല 
ഒരു  കടലായ് ഞാൻ പ്രകമ്പനം -
കൊള്ളുന്നു .. 
ഒരു നിഴലായ്   അലയുന്നു 
ഒരു  വാഴ്വിന്റെ തിരയിൽ 
നീയലിയുന്നു .....
ഒരു സങ്കടതിരയായ് 
എങ്ങോ  മറയുന്നു ...
ഇനിയും  പിറക്കാത്ത 
 ജന്മാന്തരങ്ങളിൽ നീയെന്നിൽ 
ഒരു മുത്തായ്‌  പിറക്കുമെങ്കിൽ 
ഇന്നു  നിനക്ക് പോയ്മറയാം 
നിന്നിലെ  എൻറെ  ഓർമകളെ 
അലകൾ കൊണ്ടുമായ്ക്കാം .






Friday, May 24, 2013

നോവുരുക്കം

നോവുരുക്കങ്ങളുമായ്  ഒരു
തോണിയെന്നിലേക്കടുക്കുന്നു 
ദൂരെയേതോ  റാന്തലിനുചുറ്റും
 ഈയൽ ചിറകുകൾ കരിഞ്ഞുവീഴുന്നു 
പട്ടിണി കുടിലിന്റെ  ഓലക്കീറി ലൂടെ 
ചന്ദ്രൻ  ഒളിഞ്ഞു നോക്കുന്നു 
ഏകാകിനിയായ  അവളുടെ  
കാൽവെള്ള കളിൽ  നിന്ന-
രിച്ചുകയറു ന്ന  ചോരണ്ണുകൾ... 
പിരിയനമെന്നറിഞ്ഞിട്ടും 
ആലിംഗനചുരുള ഴിക്കാൻ 
മടിക്കുന്ന ഓളവും തീരവും 
പകൽ  വെള്ളകീറുന്നതറി യാതെ 
ഭയത്തെ കണ്ണുകളിൽ ഇറുക്കി 
ഒളിപ്പിച്ച്  മണൽ പായയിൽ 
ഉറങ്ങുന്ന നിഴലിൻറെ കുഞ്ഞുങ്ങൾ 
നോവുരുക്കങ്ങളുമായെത്തിയ 
തോണിയെനി ക്കൊരുപിടി  നൊമ്പരപൂക്കൾ 
തന്നുമടങ്ങിയതാരും  അറിഞ്ഞില്ല ! .


Tuesday, May 21, 2013

സൗഹൃദങ്ങളുടേയും ഗൃഹാതുരതയുടേയും ഇടയിൽ  ഈ  ജീവിതം 

Monday, June 20, 2011

മഴമരങ്ങള്‍

മഴമരങ്ങള്‍ കരയുകായിരുന്നു
സ്വാന്തനത്തിന്റെ നനവേല്‍ക്കാത്ത
മരുഭൂമികളെ ഓര്‍ത്ത് 
ഇന്നലെകളുടെ തീപിടിച്ച 
ചിത്തഭ്രമത്തെ ഓര്‍ത്ത് 
മഴമരങ്ങള്‍ കരയുകയാണ് ..

പുല്‍ക്കാടുകള്‍ക്ക് തീയിടുന്ന 
മനുഷ്യ മൃഗങ്ങളുടെ 
ക്രൂരവിനോദങ്ങളില്‍
അവരുടെ കണ്ണീര്‍ (
മഴമരങ്ങളുടെ )
വരണ്ട മണ്ണില്‍  വീണലിഞ്ഞു .
നിറമഴയില്‍ കുളിച്ച
നിറനിലാ മോഹങ്ങളെല്ലാം 
നാളയുടെ പച്ചപ്പിനെ-
യോര്‍തതായിരുന്നു ...
നെടുകെയും കുറുകെയും 
രൗദ്രഭാവം പൂണ്ടുപെയ്ത
മഴയുടെ ഉള്ളില്‍ 
മണ്ണിനോടുള്ള യുദ്ദമായിരുന്നില്ല,
ഹരിത സ്വപ്നങ്ങളെ 
ചിറകില്‍  ഏറ്റാന്‍ 
തുടികൊട്ടിപാടുന്ന മനസാണ് .


മഴമരങ്ങള്‍  കരയുകയാണ് 
നാമ്പിടാന്‍ വെമ്പുന്ന 
മണ്ണിന്‍ ത്വരകളെ 
ചവിട്ടിമെതിക്കുന്ന  മനുഷ്യന്റെ 
കര്മങ്ങളെ ഓര്‍ത്ത് 
പ്രകൃതി  കണ്ണീര്‍ വാര്‍ക്കുന്ന-
നാട്ടില്‍ 
ഒരു ശാപവാക്കുപോലും 
ഉരുവിടാനാകാതെ 
മൌനിയായ്  നില്കയാണ് 
മഴമരങ്ങള്‍ .!
 

Tuesday, May 31, 2011

മഴ

പ്രണയത്തിന്‍ 
തളിരുകളിലൂടെ 
ഹൃദയതിലാദ്യം 
പ്രകബനമായും ,
പിന്നീട് കുളിരായും
ഇണയെ തിരഞ്ഞു
പെയ്തിറങ്ങുന്ന മഴ ..
അവനു നല്‍കാന്‍
കരുതിയ ആയിരം 
മഞ്ചാടി മണികളായ്,
മൗനത്തില്‍ നിന്നുതിര്‍ന്ന 
നനുത്ത ആളിപ്പഴങ്ങലായ് 
ഋതുമതിയായ ഭൂമിയുടെ 
അകതാരിലെക്കുതിരുന്നു..

പുതുമണ്ണിന്റെ നനവ്‌ 
മനസ്സില്‍ പ്രണയമുണര്‍ത്തി
ആലിംഗനങ്ങളില്‍  മുഴുകി 
ഭൂമിയുടെ മനോഹരിതയില്‍ 
നിന്നവര്‍ സ്വര്‍ഗത്തെ 
വെല്ലുന്നു ...

മഴ  പ്രണയതിലേക്കാന് 
പെയ്തിരങ്ങിയത് ....
മനസിനെ കുളിര്‍പ്പിച്ചു 
ആകശവിതാനങ്ങളില്‍ നിന്ന് 
അമൃതായ്‌  പൊഴിയുന്നു...

Monday, May 30, 2011

ലോകാവസാനം

കുട്ടിക്കാലത്ത്
കൊടുംകാറ്റും മഴയും
ഉരുള്‍പൊട്ടലും
ഉണ്ടാകുമ്പോള്‍ ,
തെക്കേലെ ആഞ്ഞിലിയും
പുളിയും പ്ലാവും
പുല്‍ക്കൊടികളും
ഒരുപോലിളകി-
മറയുമ്പോള്‍
അമ്മാമ്മ പറയും,
ലോകമാവസാനിക്കാറായിട്ടുണ്ടാകും!

അന്നെന്റെ സ്വപ്നത്തില്‍
ലോകമവസനിക്കാന്‍
തുടങ്ങും ..
ആകാശം വന്നു തലയില്‍  വീണ്‌,
പുഴകളും തോടുകളും ഒഴുകി-
യൊഴുകി വറ്റി ,
പാടവും പറമ്പും
ഒരുപോലെ  വരണ്ട്
തീമഴപെയ്യുന്ന
ലോകാവസാനം .

ഇന്നെന്റെ  പകല്‍
കാഴ്ചകളില്‍
ലോകം ഇഞ്ച്‌ ഇഞ്ചായ്‌
തീരുന്നു ..
സുനാമി ,ഭൂകമ്പം , യുദ്ധം ..
കെടുതികള്‍ ......

ഇന്നും  വാര്‍ത്ത‍ കേള്‍ക്കുമ്പോള്‍
അമ്മാമ്മ പറയാറുണ്ട്
ലോകമാവസനിക്കാറായ്ട്ടുണ്ട്!

Sunday, May 22, 2011

കുത്തുവാക്ക്

ആരിലേക്ക്എന്നറിയാതെ ആണവര്‍ 
വാക്കുകൊണ്ട് എറിജ്ഞ്ത് 
അവള്‍ എരിയാന്‍ തുടങ്ങിയ
ചുടലപ്പറമ്പില്‍ 
ഏത് മരത്തിന്‍ കൊള്ളിയാ-
ണൊരുക്കിയതെന്നവളും
ഏതൊക്കെ കൊള്ളിയാണവളുടെ
നെഞ്ചിന്‍കൂടെരിച്ചതെന്നവരും 
അറിജ്ഞില്ല.
അവളുടെ മരണം
ഏതുവാക്കില്‍  വീണുള്ള
ആഹൂതി ആയിരുന്നുവെന്നും
ആരും തിരഞ്ഞില്ല.
ചിതയെരിജ്നൊരുപിടി
ചാരം മാത്രമാകുബോഴും
മുഖംനോക്കാതെ 
അവര്‍ ഇപ്പോഴും
കുത്തുവാക്കെറിയുന്നു.

Monday, December 20, 2010

അന്നാളില്‍


പകല്‍ നാടകത്തില്‍
അടിതിമിര്‍ത്തു
വാഴ്തലുകള്‍  വാരിക്കൂട്ടി
തിളങ്ങുന്ന കണ്ണുകള്‍ക്കും ,
ഒളിക ന്ണിടുന്ന  മുഖം മൂടികള്‍ക്കും ,
 ക്രൂരമുഖങ്ങള്‍ക്കും
പുഞ്ചിരിസമ്മാനിച്
ആത്മരോഷങ്ങളെ
പ്രേമാലസ്യങ്ങളില്‍ ഉറക്കി
രാത്രിയുടെ കൃഷ്ണമണികളില്‍
പ്രകാശം കടക്കാത്ത നേരത്ത്
വാരിക്കെട്ടിയ സ്വര്‍ണ മുടികള്‍
അഴിച്ചുലര്‍ത്തി ,
ചായം പുരട്ടിയ അധരങ്ങളില്‍
തേന്‍ ഇറ്റുവീഴുമ്പോള്‍ 
വസ്ത്രങ്ങള്‍ ഒന്നൊന്നായ്
അഴിച്ച് കരിമ്പൂച്ചയുടെ 
കണ്ണുകള്‍ മൂടുമ്പോള്‍
കാണുന്ന നഗ്നതയാണ് നീ
നീയറിയുന്ന ശൂന്യതയാണ് മനസ്സ് .

പക്ഷി


ക്മ്പിയഴിക്കുള്ളിലെ
ഇത്തിരി വിതാനത്ത് കൂടി
നെടുകെയും  കുറുകെയും
തലങ്ങനെയും വിലങ്ങനെയും
പ്രഞ്ചിനടക്കുന്നു ,
ചിറകടിക്കുന്നു ,
കരയുന്നു ..
ആരുമറിയുന്നില്ല
ദാഹിച്ചു ,സ്വാതന്ത്ര്യം -
കിട്ടിയില്ല .
വിശന്നു , സ്നേഹം
കിട്ടിയില്ല .
ഒടുവിലോന്നും കാണാതെ 
കേള്‍ക്കാതെ
കമ്പിയഴിക്കുള്ളില്‍
തലതല്ലിമരിച്ചു.
   

മാരത്തോണ്‍


പ്രണയം ഒരു മത്സരമായിരുന്നു
പ്രായവും സമയവും ഒന്നായ് ചിലവിട്ടു
പ്രണയം ഹരം ആയിരുന്നു
അതിനായെല്ലാം വിറ്റഴിച്ചു ,
പ്രണയചൂതില്‍ തോറ്റപ്പോള്‍
അപ്പനും അമ്മയും  സ്വപ്നം കണ്ട
ശോഭ ന  ഭാവിയും ,ആരോഗ്യം -
മുറ്റിയ യവ്വനവും
മുളയിലെ നുള്ളി .
കൂട്ടുകാരുമൊത്ത് മാട്ടിയ കള്ളിനൊപ്പം
നഷ്‌ടമായ സ്വപ്നങ്ങള്‍
ലഹരികളില്‍ ഹോമിച്ചു !
പ്രണയം മനസ്സിനേക്കാള്‍
ശരീരത്തിനു ആവശ്യമാനെന്നറീയാന്‍
വൈകിയോ ?
ഇന്ത്രിയങ്ങളെ നിയന്ത്രിക്കുന്ന
ആദ്യ പാഠങ്ങള്‍  ആരും     
ഉപദേശഇചില്ല
ലോകത്തെ കൈപ്പിടിയില്‍
ഒതുക്കുവനോങ്ങിയവരെല്ലാം
മന്നോടുചെര്‍ന്നു !
ആ യ്ത്നതെക്കാല്‍ലേറെ നന്ന്
മോഹിച്ചതൊക്കെ
വിലക്കുവങ്ങുന്നതാവും.
ദേഹതോടൊപ്പം മോഹവും
മന്നോടുചെര്ന്നഴുകും
അതിനാല്‍ ഭോഗിക്കുക
മനസ്സിന്‍ യവ്വനം
തീരും വരെ ..!       

ചിതല്‍


നനുത്ത മണ്ണിന്‍ തണുപ്പില്‍
ചെറു പുഴുക്കളരിക്കുന്നു
നേര്‍ത്ത നനവോടെ കൂനകൂട്ടിയിട്ടിരിക്കുന്ന
ചുവന്ന മണ്‍ തരികള്‍
ഏകാന്തതനിറഞ്ഞ അരകളാണ് ,
അതിലെ ചോപ്പ്
മനോവികാരങ്ങളും .,
എന്നിലെ ഈര്‍പത്തില്‍
നിങ്ങളായിരങ്ങള്‍ കൂടൊരുക്കി
ഇവിടെ  പ്രാണന്‍ കൊരുക്കുന്ന
ഈയലുകള്‍ക്ക് അന്ത്യവും
എന്‍ കണ്ണിലെ അഗ്നിയില്‍  നിക്ഷിപ്തം .

പ്രണയം


നിന്‍ വാക്കുകളുടെ മുള്‍മുന
എന്‍ നെഞ്ചിന്‍കൂട് തകര്‍ക്കുന്നു
എങ്ങോട്ടെന്നില്ലാതെ ഒഴുകുന്നു
ഒരു രക്തപുഴ ...
ഞാനെന്‍ പ്രണയത്തിന്‍ പുഴ
നിന്നിലെകൊഴുകുന്നത്  മാത്രം
അറിയുന്നു...
നിന്നിലേക്ക് ഒഴുകുന്നതുമാത്രം !

Tuesday, November 9, 2010

Be Positive: O

Be Positive: Each thoughts of mine,day after day penitrates through those innocent Days.