Monday, December 20, 2010

അന്നാളില്‍


പകല്‍ നാടകത്തില്‍
അടിതിമിര്‍ത്തു
വാഴ്തലുകള്‍  വാരിക്കൂട്ടി
തിളങ്ങുന്ന കണ്ണുകള്‍ക്കും ,
ഒളിക ന്ണിടുന്ന  മുഖം മൂടികള്‍ക്കും ,
 ക്രൂരമുഖങ്ങള്‍ക്കും
പുഞ്ചിരിസമ്മാനിച്
ആത്മരോഷങ്ങളെ
പ്രേമാലസ്യങ്ങളില്‍ ഉറക്കി
രാത്രിയുടെ കൃഷ്ണമണികളില്‍
പ്രകാശം കടക്കാത്ത നേരത്ത്
വാരിക്കെട്ടിയ സ്വര്‍ണ മുടികള്‍
അഴിച്ചുലര്‍ത്തി ,
ചായം പുരട്ടിയ അധരങ്ങളില്‍
തേന്‍ ഇറ്റുവീഴുമ്പോള്‍ 
വസ്ത്രങ്ങള്‍ ഒന്നൊന്നായ്
അഴിച്ച് കരിമ്പൂച്ചയുടെ 
കണ്ണുകള്‍ മൂടുമ്പോള്‍
കാണുന്ന നഗ്നതയാണ് നീ
നീയറിയുന്ന ശൂന്യതയാണ് മനസ്സ് .

4 comments:

  1. abhinandhanangal.... snehashissukal..

    ReplyDelete
  2. hii remya..very good poem..keep writing..aashamsakal...

    ReplyDelete
  3. പകലിന്‍ അപ്പുറം രാത്രി, രാതൃക്കിപ്പുറം.............????????
    നന്നായിരിക്കുന്നു

    ReplyDelete
  4. ഇവിടെയാദ്യം!
    നല്ല കവിതകൾ ഇനിയുമുണ്ടാകട്ടെ!

    ReplyDelete