Thursday, November 21, 2013

ഒരു സായാഹ്നത്തിൻറെ ഓർമ്മയിൽ

     

ആർത്തലയ്ക്കുന്ന  തിരനിൻ
കണ്ണിൽ  നിന്നുയർന്നെന്റെ  നെഞ്ചിൻ കൂടിൽ
ഒരു  മുത്തുപോലുറങ്ങാൻ
കൊതിച്ച  സായാഹ്നം ..
കടൽ പ്രാവുകൾ  കൊക്കുരുമ്മി
പറന്നകലുന്നതും ...
ആദ്യചുംബനത്തിൻ  ലജ്ജയിൽ
സന്ധ്യ നാണത്താൽ  മറയുന്നതും
 കൈകോർത്ത്  ജന്മാന്തരങ്ങലിലേക്ക്
ഒന്നായ് നടന്നു നീങ്ങാൻ കൊതിച്ചതുമെല്ലാം
നിനക്കായ്‌ കൊതിക്കുന്ന യാമങ്ങളിൽ
ഓർക്കാതെ  വയ്യെന്റെ 
ശുദ്ധാത്മാവേ  .....
സൗഹൃദത്തിൻറെ  വിരൽത്തുമ്പ്
നൽകിയെന്നെ  വിസ്മയ്പ്പിക്കുന്ന
നിൻ കയ്യിൽ തൂങ്ങി
പാല്ക്കുഞ്ഞിനെപോലെ തുള്ളിചാടി
നടക്കാനെൻ ഉള്ളം കൊതിക്കുന്നു
കടൽ കാറ്റിൽ  കുളിർക്കുന്ന
സായന്തനത്തിൽ  സൌഹൃദത്തിൻ
വർണകുടകീഴിൽ  ഒന്നായ്
ചേരാൻ ഈ  ജന്മം മുഴുവൻ
എനിക്കായ്  പകർന്നുതരുമോ .....

Thursday, June 20, 2013

മരണമെത്തുന്ന നേരം

               


ഒരു  ജന്മം മുഴുവൻ വേനൽ മഴയായ് 
നിന്നിലേക്ക്ആർത്തലച്ചു പെയ്തിറങ്ങിയപ്പോൾ 
കുളിരറിയാൻ ഹൃദയത്തിൻ  
ആർദ്രമാം  സംഗീതമറിയാൻ 
നീയുണർന്നില്ല ,  ഉറക്കം നടിച്ചു 
മരണത്തിൻ തണുപ്പുമായ് 
ഞാൻ പെയ്തുതോർന്നപ്പോൾ 
സ്വന്തമാക്കാനാവാത്ത ഗസൽ ഈണവും 
ചുടു  നിശ്വാസങ്ങളും അറിയുവാൻ 
നീ ഓർമ്മകളിലേക്ക്  കാതോർക്കുന്ന ദിനങ്ങൾ 
 അന്നെൻറെ രാവുകളിലെ  
ദുസ്വപ്നങ്ങളാ യിരുന്നു 
മരണത്തിൻറെ  പ്രളയ നീരാളി കരങ്ങളിൽ 
വീണു പിടയുമ്പോഴും 
എന്നെ അലട്ടിയത്  നിന്നെ  വലിഞ്ഞു 
മുറുകാൻ പോകുന്ന ഏകാന്തതകളാണ് 
മരണം മഴയായ് എന്നിൽ  പെയ്തിറങ്ങും  വരെ 
നീയെന്നെ ആയിരം തവണ തള്ളിപ്പറയും 
മരണ  നീലിമയെൻറെ അവസാന തുള്ളി 
രക്തത്തിലേക്ക് പടരുംവരെ നീയെന്നെ 
    അവിശ്വസിക്കും .
ഒരു പിടിമണ്ണ്‍  എൻറെ ജഡത്തിൽ 
വാരിവിതറു മ്പോൾ   നീ   വിതുമ്പും .
  

Tuesday, May 28, 2013

കടൽ


നിന്റെ  ഉദയവും  അസ്തമയവും 
എൻറെ  മറവിൽ  നിന്നായിരുന്നു 
മോഹതിന്റെയും സങ്കടത്തിന്റെയും 
മുത്തുകൾ  ഉള്ള  എൻറെ 
അഗാധതയിലേക്ക്  നീയൊരിക്കലും 
ചുഴിഞ്ഞുനോക്കിയില്ല ,
എന്നിൽ ഉരുതിരിഞ്ഞ 
മുത്തുച്ചിപ്പികൾ ഒന്നിലും 
നിന്റെ വെളിച്ചം  വീശിയില്ല 
എന്നിൽ നുരഞ്ഞു പതയുന്ന 
അലകൾക്ക് ഒരു ജന്മന്താരത്തിന്റെ 
 ആഴമുണ്ടെന്നും നീയറിഞ്ഞില്ല 
ഒരു  കടലായ് ഞാൻ പ്രകമ്പനം -
കൊള്ളുന്നു .. 
ഒരു നിഴലായ്   അലയുന്നു 
ഒരു  വാഴ്വിന്റെ തിരയിൽ 
നീയലിയുന്നു .....
ഒരു സങ്കടതിരയായ് 
എങ്ങോ  മറയുന്നു ...
ഇനിയും  പിറക്കാത്ത 
 ജന്മാന്തരങ്ങളിൽ നീയെന്നിൽ 
ഒരു മുത്തായ്‌  പിറക്കുമെങ്കിൽ 
ഇന്നു  നിനക്ക് പോയ്മറയാം 
നിന്നിലെ  എൻറെ  ഓർമകളെ 
അലകൾ കൊണ്ടുമായ്ക്കാം .


Friday, May 24, 2013

നോവുരുക്കം

നോവുരുക്കങ്ങളുമായ്  ഒരു
തോണിയെന്നിലേക്കടുക്കുന്നു 
ദൂരെയേതോ  റാന്തലിനുചുറ്റും
 ഈയൽ ചിറകുകൾ കരിഞ്ഞുവീഴുന്നു 
പട്ടിണി കുടിലിന്റെ  ഓലക്കീറി ലൂടെ 
ചന്ദ്രൻ  ഒളിഞ്ഞു നോക്കുന്നു 
ഏകാകിനിയായ  അവളുടെ  
കാൽവെള്ള കളിൽ  നിന്ന-
രിച്ചുകയറു ന്ന  ചോരണ്ണുകൾ... 
പിരിയനമെന്നറിഞ്ഞിട്ടും 
ആലിംഗനചുരുള ഴിക്കാൻ 
മടിക്കുന്ന ഓളവും തീരവും 
പകൽ  വെള്ളകീറുന്നതറി യാതെ 
ഭയത്തെ കണ്ണുകളിൽ ഇറുക്കി 
ഒളിപ്പിച്ച്  മണൽ പായയിൽ 
ഉറങ്ങുന്ന നിഴലിൻറെ കുഞ്ഞുങ്ങൾ 
നോവുരുക്കങ്ങളുമായെത്തിയ 
തോണിയെനി ക്കൊരുപിടി  നൊമ്പരപൂക്കൾ 
തന്നുമടങ്ങിയതാരും  അറിഞ്ഞില്ല ! .


Tuesday, May 21, 2013

സൗഹൃദങ്ങളുടേയും ഗൃഹാതുരതയുടേയും ഇടയിൽ  ഈ  ജീവിതം