Tuesday, May 28, 2013

കടൽ






നിന്റെ  ഉദയവും  അസ്തമയവും 
എൻറെ  മറവിൽ  നിന്നായിരുന്നു 
മോഹതിന്റെയും സങ്കടത്തിന്റെയും 
മുത്തുകൾ  ഉള്ള  എൻറെ 
അഗാധതയിലേക്ക്  നീയൊരിക്കലും 
ചുഴിഞ്ഞുനോക്കിയില്ല ,
എന്നിൽ ഉരുതിരിഞ്ഞ 
മുത്തുച്ചിപ്പികൾ ഒന്നിലും 
നിന്റെ വെളിച്ചം  വീശിയില്ല 
എന്നിൽ നുരഞ്ഞു പതയുന്ന 
അലകൾക്ക് ഒരു ജന്മന്താരത്തിന്റെ 
 ആഴമുണ്ടെന്നും നീയറിഞ്ഞില്ല 
ഒരു  കടലായ് ഞാൻ പ്രകമ്പനം -
കൊള്ളുന്നു .. 
ഒരു നിഴലായ്   അലയുന്നു 
ഒരു  വാഴ്വിന്റെ തിരയിൽ 
നീയലിയുന്നു .....
ഒരു സങ്കടതിരയായ് 
എങ്ങോ  മറയുന്നു ...
ഇനിയും  പിറക്കാത്ത 
 ജന്മാന്തരങ്ങളിൽ നീയെന്നിൽ 
ഒരു മുത്തായ്‌  പിറക്കുമെങ്കിൽ 
ഇന്നു  നിനക്ക് പോയ്മറയാം 
നിന്നിലെ  എൻറെ  ഓർമകളെ 
അലകൾ കൊണ്ടുമായ്ക്കാം .






Friday, May 24, 2013

നോവുരുക്കം

നോവുരുക്കങ്ങളുമായ്  ഒരു
തോണിയെന്നിലേക്കടുക്കുന്നു 
ദൂരെയേതോ  റാന്തലിനുചുറ്റും
 ഈയൽ ചിറകുകൾ കരിഞ്ഞുവീഴുന്നു 
പട്ടിണി കുടിലിന്റെ  ഓലക്കീറി ലൂടെ 
ചന്ദ്രൻ  ഒളിഞ്ഞു നോക്കുന്നു 
ഏകാകിനിയായ  അവളുടെ  
കാൽവെള്ള കളിൽ  നിന്ന-
രിച്ചുകയറു ന്ന  ചോരണ്ണുകൾ... 
പിരിയനമെന്നറിഞ്ഞിട്ടും 
ആലിംഗനചുരുള ഴിക്കാൻ 
മടിക്കുന്ന ഓളവും തീരവും 
പകൽ  വെള്ളകീറുന്നതറി യാതെ 
ഭയത്തെ കണ്ണുകളിൽ ഇറുക്കി 
ഒളിപ്പിച്ച്  മണൽ പായയിൽ 
ഉറങ്ങുന്ന നിഴലിൻറെ കുഞ്ഞുങ്ങൾ 
നോവുരുക്കങ്ങളുമായെത്തിയ 
തോണിയെനി ക്കൊരുപിടി  നൊമ്പരപൂക്കൾ 
തന്നുമടങ്ങിയതാരും  അറിഞ്ഞില്ല ! .


Tuesday, May 21, 2013

സൗഹൃദങ്ങളുടേയും ഗൃഹാതുരതയുടേയും ഇടയിൽ  ഈ  ജീവിതം