Monday, May 30, 2011

ലോകാവസാനം

കുട്ടിക്കാലത്ത്
കൊടുംകാറ്റും മഴയും
ഉരുള്‍പൊട്ടലും
ഉണ്ടാകുമ്പോള്‍ ,
തെക്കേലെ ആഞ്ഞിലിയും
പുളിയും പ്ലാവും
പുല്‍ക്കൊടികളും
ഒരുപോലിളകി-
മറയുമ്പോള്‍
അമ്മാമ്മ പറയും,
ലോകമാവസാനിക്കാറായിട്ടുണ്ടാകും!

അന്നെന്റെ സ്വപ്നത്തില്‍
ലോകമവസനിക്കാന്‍
തുടങ്ങും ..
ആകാശം വന്നു തലയില്‍  വീണ്‌,
പുഴകളും തോടുകളും ഒഴുകി-
യൊഴുകി വറ്റി ,
പാടവും പറമ്പും
ഒരുപോലെ  വരണ്ട്
തീമഴപെയ്യുന്ന
ലോകാവസാനം .

ഇന്നെന്റെ  പകല്‍
കാഴ്ചകളില്‍
ലോകം ഇഞ്ച്‌ ഇഞ്ചായ്‌
തീരുന്നു ..
സുനാമി ,ഭൂകമ്പം , യുദ്ധം ..
കെടുതികള്‍ ......

ഇന്നും  വാര്‍ത്ത‍ കേള്‍ക്കുമ്പോള്‍
അമ്മാമ്മ പറയാറുണ്ട്
ലോകമാവസനിക്കാറായ്ട്ടുണ്ട്!

No comments:

Post a Comment