Monday, June 20, 2011

മഴമരങ്ങള്‍

മഴമരങ്ങള്‍ കരയുകായിരുന്നു
സ്വാന്തനത്തിന്റെ നനവേല്‍ക്കാത്ത
മരുഭൂമികളെ ഓര്‍ത്ത് 
ഇന്നലെകളുടെ തീപിടിച്ച 
ചിത്തഭ്രമത്തെ ഓര്‍ത്ത് 
മഴമരങ്ങള്‍ കരയുകയാണ് ..

പുല്‍ക്കാടുകള്‍ക്ക് തീയിടുന്ന 
മനുഷ്യ മൃഗങ്ങളുടെ 
ക്രൂരവിനോദങ്ങളില്‍
അവരുടെ കണ്ണീര്‍ (
മഴമരങ്ങളുടെ )
വരണ്ട മണ്ണില്‍  വീണലിഞ്ഞു .
നിറഴയില്‍ കുളിച്ച
നിറനിലാ മോഹങ്ങളെല്ലാം 
നാളയുടെ പച്ചപ്പിനെ-
യോര്‍തതായിരുന്നു ...
നെടുകെയും കുറുകെയും 
രൗദ്രഭാവം പൂണ്ടുപെയ്ത
മഴയുടെ ഉള്ളില്‍ 
മണ്ണിനോടുള്ള യുദ്ദമായിരുന്നില്ല,
ഹരിത സ്വപ്നങ്ങളെ 
ചിറകില്‍  ഏറ്റാന്‍ 
തുടികൊട്ടിപാടുന്ന മനസാണ് .


മഴമരങ്ങള്‍  കരയുകയാണ് 
നാമ്പിടാന്‍ വെമ്പുന്ന 
മണ്ണിന്‍ ത്വരകളെ 
ചവിട്ടിമെതിക്കുന്ന  മനുഷ്യന്റെ 
കര്മങ്ങളെ ഓര്‍ത്ത് 
പ്രകൃതി  കണ്ണീര്‍ വാര്‍ക്കുന്ന-
നാട്ടില്‍ 
ഒരു ശാപവാക്കുപോലും 
ഉരുവിടാനാകാതെ 
മൌനിയായ്  നില്കയാണ് 
മഴമരങ്ങള്‍ .!
 

No comments:

Post a Comment